Uncategorized

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കണ്ണൂർ ടൗൺ യൂണിറ്റ് മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ (യുഎംസി) കണ്ണൂർ ടൗൺ യൂണിറ്റ് രൂപീകരിച്ചു. സമ്മേളനത്തിൽ യുഎംസി ജില്ലാ പ്രസിഡൻ്റ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും കണ്ണൂർ ടൗൺ അഡ്ഹോക് കമ്മിറ്റി ചെയർമാൻ സിജി ജോൺ സ്വാഗതം പറയുകയും മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് യുഎംസി ജില്ലാ വർക്കിങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ മുഖ്യപ്രഭാഷണം നടത്തി. യുഎംസി ജില്ലാ ജനറൽ സെക്രട്ടറി പുത്തലത്ത് ബുഷറ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എം. ബഷീർ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ചെയ്തു. ജില്ലാ ഖജാൻജി ജേക്കബ് ചോലമറ്റം റോജിത്ത് രവീന്ദ്രന് മാധ്യമ പുരസ്കാരം നൽകി ആദരിച്ചു.ഭാരവാഹികളുടെ തിരഞ്ഞടുപ്പിന് യുഎംസി സ്ഥാപക ജനറൽ സെക്രട്ടറി സി.എച്ച്. ആലികുട്ടി ഹാജി നേതൃത്വം നൽകി. പ്രസിഡന്റായി കെ.വി. നാസറിനെയും സെക്രട്ടറിയായി സിജി ജോണിനെയും ഖജാൻജിയായി റോജിത്ത് രവീന്ദ്രനെയും തിരഞ്ഞെടുത്തു.

കണ്ണൂർ ടൗൺ അഡ്ഹോക് കമ്മിറ്റി ചെയർമാൻ സിജി ജോൺ, ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ പി.വി. മനോഹരൻ, ടി.പി. ഷാജി, സിനോജ് ഡിമാക്സ‌സ്, സെക്രട്ടറിമാരായ എ.യു. രാജു, കെ.കെ. രാജിവൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button