Uncategorized

അമിത് ഷാ ഇനിയും റെക്കോഡുകൾ തകർക്കുമെന്ന് നരേന്ദ്രമോദി,ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടർച്ചയായി ഇരുന്നതിന് അഭിനന്ദനം

ദില്ലി: ബിജെപി പാർലമെന്‍ററി പാർട്ടിയോഗത്തില്‍ അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടർച്ചയായി ഇരുന്നതിനാണ് അഭിനന്ദനം. അമിത് ഷാ ഇനിയും റെക്കോഡുകൾ തകർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്‍ററി പാർട്ടിയോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയെന്ന് മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തെ അഭിനന്ദിച്ച് യോഗം പ്രമേയം പാസാക്കി . പ്രധാനമന്ത്രിക്ക് പാർലമെന്‍ററി പാർട്ടി അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി അസാമാന്യ ധൈര്യം കാട്ടിയെന്നും യോഗ‍ം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button