Uncategorized
ഒറ്റ ദിവസം കൊണ്ട് മൈസൂര്‍ പോയി വരാം; ബഡ്ജറ്റ് ഫ്രണ്ട്ലി ട്രിപ്പുമായി കെഎസ്ആര്‍ടിസി

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര്‍ മൃഗശാല, മൈസൂര്‍ പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസ് യാത്രയ്ക്ക് ഒരാൾക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം).




