Uncategorized
എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം ഇന്റർവ്യൂ; ആര്‍ക്കൊക്കെ പങ്കെടുക്കാം? വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ. പ്രോഗ്രാമിന്റെ മാറ്റിവെച്ച അഡ്മിഷൻ ജൂലൈ 25 ന് നടത്തും. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 50 ശതമാനം മാർക്കോടു കൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ തൊഴിൽ അവസരങ്ങളിൽ പ്ലേസ്മെന്റ് സൗകര്യം നൽകും. അഡ്മിഷനായുള്ള ഗ്രൂപ്പ് ഡിസ്ക്കഷനും ഇന്റർവ്യൂവും ജൂലൈ 25 രാവിലെ 10.30ന് കിറ്റ്സ് തിരുവനന്തപുരം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828 / 9446529467.




