Uncategorized
ഗതാഗതം നിരോധിക്കും

മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീറ്റർ ഭാഗത്തെ പ്രവൃത്തി അന്തിമഘട്ടത്തിലായതിനാൽ 10 മുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കെആർഎഫ്ബി അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്ക് പോകണം. ഇരിക്കൂറിൽനിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർപാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് മട്ടന്നൂർ ഭാഗത്തേക്ക് പോകണം.




