Uncategorized

ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം; ‘വിധി എഴുതാനോ കേസിലെ തീർപ്പ് എഴുത്തിനോ എഐ ഉപയോഗിക്കരുത്’

കൊച്ചി : കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.

കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറൻസിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം കർശന ഉപാധികളോടെ ഉപയോഗിക്കാം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button