Uncategorized

ലഹരി വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി

കൊട്ടിയൂർ:2025-26 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി.കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊട്ടിയൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ കെ മനോജ് അധ്യക്ഷത വഹിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പംതുരുത്തിയിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൊട്ടിയൂർ FHC യിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ് ആനന്ദ്ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.വാർഡ് മെമ്പർമാരായ ജീജ പാനീകുളങ്ങര,ഉഷ അശോക് കുമാർ,ബാബുകാരിവേലിൽ,ലൈസ ജോസ് ,ജോണി ആമക്കാട്ട്,ഷാജി പൊട്ടയിൽ തുടങ്ങിയവർ സംസാരിച്ചു. കൊട്ടിയൂർ പഞ്ചായത്ത് അംഗൻവാടി സൂപ്പർവൈസർ ജെഫ്രി റാണി ജോൺസൺ കൊട്ടിയൂർ fhc യിലെ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സോനാ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചടങ്ങിന് നന്ദി പറയുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button