Uncategorized
വൈഭവിയുടെ സംസ്കാരം ഷാർജയിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ ശ്രമം

ദില്ലി: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ സഹോദരൻ ആദ്യമായിട്ടാണ് കുഞ്ഞിനെ കാണുന്നത്.




