Uncategorized

തടിയന്റവിട നസീറിന് സഹായം ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അടക്കം മൂന്ന് പേര്‍ അറസ്റ്റിൽ

തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് ജയില്‍ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്.നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിന് എഎസ്‌ഐയും അറസ്റ്റിലായി. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐ ചന്‍ പാഷയെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തീവ്രവാദക്കേസ് പ്രതികളില്‍ ഒരാളുടെ അമ്മയായ അനീസ് ഫാത്തിമയും അറസ്റ്റിലായി. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും പണം ജയിലില്‍ എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. എന്‍ഐഎയാണ് മൂവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button