Uncategorized

കാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി പിടിയിൽ

മട്ടന്നൂർ : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യം (15ലിറ്റർ) കടത്തിയതിന് പാലയോട് സ്വദേശി എം മുകേഷ്എന്നയാളെ അറസ്റ്റു ചെയ്തു. മദ്യം കടത്താനുപയോഗിച്ച KL13 Z4396 കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെകടർ കെ ആനന്ദകൃഷ്ണൻ,അസി. ഇരിട്ടി എക്സൈസ് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ രമീഷ്, ടി പി സുദീപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button