Uncategorized
അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ; 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞുഅഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പറത്തുവന്നു.




