‘മരം ഒരു വരം’ സെന്റ് ജോസഫ് ടി ടി ഐ മാനന്തവാടിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

മാനന്തവാടി: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് ജോസഫ് ടി.ടി ഐൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷ കൺവീനർ, സ്കൂൾ വിദ്യാർഥി പ്രതിനിധി എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കെ ജെ ബെന്നി വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാ ന്മാരാക്കുകയും ചെയ്തു.തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് അധ്യാപക പ്രതിനിധി ആൽഫി ടീച്ചർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി പ്രതിനിധി ഡിയോൺ ജോസഫ് ഷമ്മി പ്രസംഗിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിനാചരണ പ്രമേയമായ “പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ നടത്തപ്പെട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും കൈപ്പത്തി കൊണ്ട് നിറം നൽകി വിദ്യാർത്ഥികൾ പ്ലെഡ്ജ് വാൾ നിർമ്മിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ പോസ്റ്റർ നിർമ്മാണവും നടത്തി. പരിസ്ഥിതി ദിനാഘോഷ കൺവീനർ നിധിൻ ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




