കണ്ണൂർ: ഫെബ്രുവരി മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത് നിശ്ചയിച്ചു. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പും കിലോ രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോ ഗ്രാമിന് നാല് രൂപ നിരക്കിലും, കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോ ഗ്രാമിന് 17 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് നാല് കിലോ അരി കിലോഗ്രാമിന് 10.90 രൂപാ നിരക്കിലും, കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോ ഗ്രാമിന് 17 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും.
വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും (എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗങ്ങള്‍ ഒഴികെ) അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 37 രൂപ നിരക്കില്‍ ലഭിക്കും.
റേഷന്‍വിതരണം സംബന്ധമായ പരാതികള്‍ അറിയിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ – 1800-425-1550, 1947.