Uncategorized
അന്ത്യ അത്താഴത്തിൻ്റെ ഓർമ പുതുക്കി ഇന്ന് പെസഹ

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവർ പെസഹ ആചരിക്കുന്നു. തൻ്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമദിനം കൂടിയാണ് പെസഹായായി ആചരിക്കുന്നത്.
അന്ത്യത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്‌തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ഉണ്ടാകും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിന്റെ മാതൃക നൽകിയതിന്റെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ.
എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന കാൽ കഴുകയിൽ ശുശ്രൂഷയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് ശേഷവും വിവിധ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും കുർബാനയുമുണ്ടാകും.




