Uncategorized

തോരാമഴ; കോഴിക്കോട് നല്ലളത്ത് 110 കെവി ലൈൻ ടവർ ചെരിഞ്ഞു, നിലംപൊത്താതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ടവർ നിലംപൊത്താതെ ഇരുന്നതിനാൽ വൻ അപകടം ഒഴിവായി. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവർ ചെരിഞ്ഞത് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ്. കോഴിക്കോട് കൊടിയത്തൂർ ചെറുവാടിയിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും കേടുപാടുകളുണ്ടായി. നൂറുകണക്കിന് വാഴകളും നിലംപൊത്തി.

ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button