Uncategorized

കണ്ണൂരിൽ സ്ത്രീയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത യുവാവ് മണിക്കൂറുകൾക്കകം പിടിയിൽ

മയ്യിൽ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയുടെ സ്വർണ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെ കണ്ണൂർ ചേലേരി കനാൽ റോഡിന് സമീപമായിരുന്നു സംഭവം.

ചേലേരി തേതോത്ത് ഹൗസിൽ പ്രകാശന്റെ ഭാര്യ ദീപ്തിയുടെ മാലയാണ് ചേലേരിയിലെ സനീഷ് (35) പൊട്ടിച്ചെടുത്തത്. കെ എൽ 59 പി 6279 നമ്പർ സ്കൂട്ടറിലെത്തിയ യുവാവ് കത്തി കാട്ടി 4 പവന്റെ താലി മാല പിടിച്ച് പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ അര പവൻ തൂക്കം വരുന്ന ഭാഗം കവർച്ച ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button