Uncategorized
ഇന്ന് സാര്വദേശീയ തൊഴിലാളി ദിനം; സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്ത്തകര്, സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികൾ മെയ് ദിന റാലി നടത്തും. സമരത്തിന്റെ 81ആം ദിവസമായ ഇന്ന് രാപ്പകൽ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.




