Uncategorized

സാമൂഹ്യ ക്ഷേമ പെൻഷൻ ക്രമക്കേടില്‍ കടുത്ത നടപടി, തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ധന വകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌.കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button