കള്ളക്കടത്തിന് പുതിയ രീതികൾ, പക്ഷേ പദ്ധതികളെല്ലാം പൊളിച്ച് അധികൃതര്‍; പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 136 കിലോഗ്രാം ലഹരിമരുന്ന്.ഷാര്‍ജ കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024ല്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പലതരം ലഹരിമരുന്നുകളാണ് പ്രതികൾ പല രീതിയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്.
20,000 ലഹരി ഗുളികകള്‍, ലഹരിമരുന്ന് ചേര്‍ത്ത സ്റ്റാമ്പുകളും കണ്ടയ്നറുകളും എന്നിവയടക്കം വിവിധ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോൺസ് അതോറിറ്റി ബുധനാഴ്ച അറിയിച്ചു. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കൃത്യമായ നിരീക്ഷണം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രത, ശക്തമായ സുരക്ഷാ ബോധവത്കരണം, ഏറ്റവും പുതിയ ഡിറ്റക്ഷൻ സാങ്കേതികവിദ്യകൾ, നൂതന കസ്റ്റംസ് സംവിധാനങ്ങൾ എന്നിവയാണ് ലഹരി കടത്ത് തടയാൻ സഹായിച്ചത്. കള്ളക്കടത്തുകാര്‍ക്കെതിരെ ശക്തമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.




