Uncategorized
‘64,000 തൊട്ടു തൊട്ടില്ല’! സ്വർണവിലയിൽ നേരിയ വർധനവ്

സ്വർണവിലയിൽ ഇന്നുണ്ടായത് നേരിയ വർധനവ്. 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 63,920 എന്ന നിലയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 7990 രൂപയായി. ഇന്ന് സ്വർണവില വീണ്ടും 64000 രൂപ കടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
കഴിഞ്ഞ മാസം 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.




