• Home
  • Uncategorized
  • വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു.
Uncategorized

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു.

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിൻ്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്. കാമ്പസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തിൽ സജിൻ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു

. മകൻ മരിച്ച മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു.

Related posts

ലഹരിയുടെ പുതിയ ഒളിവിടം; കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് 2 കോടി വിലമതിക്കുന്ന 1 കിലോ ആംഫെറ്റാമൈൻ

Aswathi Kottiyoor

ആലപ്പുഴയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നു; വൻ അപകടം ഒഴിവായത് ഫയര്‍ഫോഴ്‌സ് ഇടപെടലിൽ

Aswathi Kottiyoor

സൈനിക വിമാനം തകർന്നുവീണ് റഷ്യയിൽ വൻ ദുരന്തം, 65 പേ‍ർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികർ

Aswathi Kottiyoor
WordPress Image Lightbox