Uncategorized
32കാരി കൊല്ലപ്പെട്ട നിലയിൽ, കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാലുദിവസം പഴക്കമുള്ളതാണ് മൃതദേഹം. അപ്പൻകാപ്പ് നഗറിലെ നിഷ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് കൊലപ്പെടുത്തി എന്നാണ് പ്രഥമിക നിഗമനം. സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.




