Uncategorized
ഇരിട്ടിയിൽ കരിമ്പിൻ ജ്യൂസ് അടിക്കുന്നതിനിടെ മെഷീനിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടി കല്ലുമുട്ടിയിൽ കരിമ്പിൻ ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങി യുവതിക്ക് പരിക്ക്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കല്ലുമുട്ടിയിൽ റോഡരികിൽ കരിമ്പിൻ ജ്യൂസ് കടയിൽ ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ മെഷിന്റെ ഉള്ളിൽ കൈ കുടുങ്ങിയാണ് കല്ലുമുട്ടി സ്വദേശിയായ മല്ലികക്ക് പരിക്ക് പറ്റിയത്.
കൈ കുടങ്ങിക്കിടക്കുന്നത് നിലവിളിക്കുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വൈകാതെ എത്തിയ പൊലീസും ഫയർഫോഴ്സും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ കട്ടിംഗ് മെഷിൻ കൊണ്ടുവന്ന കരിമ്പിൻ ജ്യൂസ് മിഷൻ കട്ട് ചെയ്താണ് കൈ പുറത്തെടുത്തത്. നാലോളം വിരലുകൾ മിഷനിൽ കുടുങ്ങി ചതഞ്ഞ നിലയിലാണ്.സംഭവമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു




