Uncategorized

പാറശ്ശാലയിൽ വീട്ടിനുള്ളിൽ ഗൃഹനാഥനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പാറശ്ശാലയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊടിവിളാകം സ്വദേശിയായ സദാശിവനാണ് മരിച്ചത്. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തൊഴിലാളിയാണ് സദാശിവൻ.

അപകടസമയത്ത് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുവായിരുന്നു. ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടത്. കൊലപാതകത്തിന്റെ വിവരങ്ങൾ വ്യക്തമായിട്ടില്ല. പാറശ്ശാല പോലീസും നെയ്യാറ്റിൻകര ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button