Uncategorized

കോൺ​ഗ്രസിലെ ഫ്ലക്സ് യുദ്ധം; ദില്ലിയിൽ മറുപടിയില്ലായെ മന്ത്രി സണ്ണി ജോസഫ്

കോൺ​ഗ്രസിലെ പോര് മുറുകുന്നതിനുപിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഷാഫി പറമ്പിൽ എംപിയെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ ഉയർന്നത്. മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ആരാകുമെന്ന തരത്തിൽ വി ഡി സതീശനെയും കെ സി വേണു​ഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചായിരുന്നു ഇത്തരത്തിലുള്ള ഫ്ലക്സ് യുദ്ധം കണ്ടത്. ഇപ്പോഴാകട്ടെ ഷാഫി പറമ്പിലിനുവേണ്ടിയാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം ആളുകൾ ഫ്ലക്സ് യുദ്ധം ആരംഭിച്ചത്. രാവിലെ മന്ത്രി ടി സിദ്ദിഖ് ഷാഫിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ദില്ലിയിലെത്തിയ മന്ത്രി സണ്ണി ജോസഫ് ഈ വിഷയത്തിൽ പ്രതികരിച്ചില്ല. അദ്ദേഹത്തിന് കൃത്യമായ മറുപടിയില്ലാത്തതും ശ്രദ്ധിക്കപ്പെട്ടു. ഫ്ളക്സ് യുദ്ധം ചോദിചേചപ്പോൾ താൻ ഇന്ന് ദില്ലി ആണെന്നായിരുന്നു മറുപടി. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉന്നയിച്ച പരസ്യ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെയാണ് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഗ്രൂപ്പ് പോരും ഫ്ലക്സ് യുദ്ധവും വീണ്ടും മുറുകിയത്. കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല” എന്ന വാചകങ്ങളോടെയാണ് കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഷാഫിക്ക് അനുകൂലമായ തരത്തിലുള്ള ബോർഡുകൾ ഉയർന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button