ദാ പിന്നേം മുകളിലേക്ക്… പവന് 1280 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 92,800 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 92,320 രൂപയായിരുന്ന സ്വർണവില വെെകിട്ട് കുറഞ്ഞ് 91,520 രൂപയിലെത്തിയിരുന്നു. പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 11,440 രൂപയായിരുന്ന സ്വർണവില, ഇന്ന് 160 രൂപ വർധിച്ച് 11,600 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ചു. വെള്ളി വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 5 രൂപ വർധിച്ച് 170 രൂപയിലെത്തി.
നവംബർ 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 1,07,080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. നവംബർ 17നാണ് സ്വർണവില ഒരു ലക്ഷത്തിന് താഴെ പോയത്. നവംബർ 16ന് 100320 രൂപയുണ്ടായിരുന്ന സ്വർണവില പിന്നീട് 99,760 രൂപ, 97720 രൂപ, 95840 രൂപ, 92080 രൂപ, 91,720 രൂപയിലേക്കും എത്തുകയായിരുന്നു. യുഎസിൽ ഇന്നലെ താങ്ക്സ്ഗിവിങ് ആയിരുന്നതിനാൽ അവധിയായിരുന്നു. ഓഹരി വിപണികൾ പ്രവർത്തിച്ചിരുന്നില്ല. ഇന്നും വിപണി ഏതാനും മണിക്കൂറുകൾ മാത്രമേ പ്രവർത്തിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.




