Uncategorized

ഹോംവർക്ക് ചെയ്തില്ല, രണ്ടാം ക്ലാസ് വിദ്യാർഥിയെ മുതുകിലും കാലുകളിലും തല്ലി ചതച്ച് ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും

ബാഗൽകോട്ട്:കർണാടകയിലെ ബാഗൽകോട്ടിൽ ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ്സ്‌ ടീച്ചറും പ്രധാന അധ്യാപകനും ചേർന്ന് തല്ലി ചതച്ചെന്ന് പരാതി. പുറത്തും കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ബാഗൽക്കോട്ട് ജില്ലയിലെ നാവലഗിയിലെ റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. അസുഖബാധിതനായതിനാൽ കുട്ടി രണ്ട് ദിവസം സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ വീണ്ടും സ്കൂളിലെത്തിയപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപികയായ വിജയലക്ഷ്മിയും പ്രധാനാധ്യാപകൻ അംബിയും ചോദ്യം ചെയ്യുകയും ചൂരൽ കൊണ്ട് മർദ്ദിക്കുകയും ചെയ്തത്.

മുതുകിലും കാലുകളിലും അടിയേറ്റ പാടുകളോടെ വിദ്യാർത്ഥി വീട്ടിൽ എത്തിയപ്പോൾ ആണ് രക്ഷിതാക്കൾ വിവരം അറിഞ്ഞത്. പിന്നാലെ മർദ്ദനമേറ്റ് അവശനായ കുട്ടിയെ ജംഖണ്ഡിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ രബകവി ബനഹട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ക്ലാസ്സ് ടീച്ചർ വിജയലക്ഷ്മിക്കും പ്രധാനാധ്യാപകനുമെതിരെ കേസെടുത്തു, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button