Uncategorized
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം; 31കാരന്റെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ് ആരോപണം. ചികിത്സയ്ക്കിടെയുണ്ടായ കാലതാമസമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. കിഴുന്നപ്പാറ സ്വദേശി ഷിജിൽ (31) ആണ് മരിച്ചത്. കണ്ണിലെ ഞരമ്പിലുണ്ടായ നീർക്കെട്ടിന് ചികിത്സ തേടിയാണ് ഷിജിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിയത്. എന്നാൽ ചികിത്സ നൽകുന്നതിലുണ്ടായ കാലതാമസം യുവാവിന്റെ ആരോഗ്യനില വഷളാക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ചികിത്സയ്ക്കിടെ സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.




