Uncategorized
തർക്കം തെരുവുകളിലേക്ക്: കണ്ണൂരിൽ ഷാഫിക്കായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

കണ്ണൂർ: കോൺഗ്രസിൽ നേതാക്കൾക്കിടെയിൽ പോര് രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ. കണ്ണൂരിലാണ് ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത്. കുപ്രചാരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ എന്നാണ് ബോർഡ്. ഷാഫി പറമ്പിൽ എം പിക്ക് അഭിവാദ്യങ്ങൾ എന്നും ബോർഡിൽ കാണാം.




