മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനം; ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തുടർ തീരുമാനം

ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന ചക്കക്കൊമ്പനെ പിടികൂടാൻ ഉള്ള ദൗത്യം ഇന്നും തുടരും. ജനവാസ മേഖലയ്ക്ക് സമീപമാണ് ചക്കക്കൊമ്പൻ നിൽക്കുന്നത്. ചിന്നക്കനാൽ കുടി സെറ്റിൽമെൻറ് ഭാഗത്താണ് അവസാനം കാട്ടാനയെ ലൊക്കേറ്റ് ചെയ്തത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം പുറപ്പെട്ടു. ഇന്ന് ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞയും പ്രാദേശിക അവധിയും തുടരും.Logo
live TV
Advertisement
Headlines
Kerala News
മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനം; ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തുടർ തീരുമാനം
24 Web Desk
30 minutes ago
Google News
1 minute Read
ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന ചക്കക്കൊമ്പനെ പിടികൂടാൻ ഉള്ള ദൗത്യം ഇന്നും തുടരും. ജനവാസ മേഖലയ്ക്ക് സമീപമാണ് ചക്കക്കൊമ്പൻ നിൽക്കുന്നത്. ചിന്നക്കനാൽ കുടി സെറ്റിൽമെൻറ് ഭാഗത്താണ് അവസാനം കാട്ടാനയെ ലൊക്കേറ്റ് ചെയ്തത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം പുറപ്പെട്ടു. ഇന്ന് ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞയും പ്രാദേശിക അവധിയും തുടരും.
ഒരു തവണ മയക്കുവെടി വെച്ചതിനാൽ ആനയുടെ ആരോഗ്യവും സ്വഭാവവും നിരീക്ഷിച്ച ശേഷമാണ് ദൗത്യം ആരംഭിക്കുക. ആദ്യ ഡോസ് മയക്കുവെടിവെച്ച ശേഷം ഇന്നലെ ദൗത്യം പാതിയിൽ നിർത്തിയത് മോശം കാലാവസ്ഥയെ തുടർന്ന്. ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് ശേഷം ദൗത്യത്തിൽ തുടർ തീരുമാനം. ഓമനക്കുഴി ഭാഗത്ത് വെച്ചാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ആന മയങ്ങായതോടെയാണ് ബൂസ്റ്റർ ഡോസ് കൂടി നൽകിയത്. രണ്ടാം ബൂസ്റ്റർ ഡോസ് നൽകാനുള്ള ശ്രമം മോശം കാലാവസ്ഥയെ തുടർന്ന് വിജയിച്ചില്ല.
രാവിലെ 7 മണിയോടെ ആനയെ ലോക്കേറ്റ് ചെയ്ത ശേഷം മയക്കുവെടി വെക്കാനാണ് ശ്രമം. കാലാവസ്ഥ പ്രതികൂലമായാൽ ദൗത്യം നീളും. ചക്കക്കൊമ്പൻ മതികെട്ടാൻ വനമേഖലയിലേക്ക് കടന്നാൽ ദൗത്യം ഉപേക്ഷിക്കും. ഇന്നലെ മയക്കുവെടി വെക്കുന്നതിനിടെ വനമേഖലയിലേക്ക് കടന്ന കാട്ടാനയെ നിരീക്ഷിക്കുകയാണ് വനംവകുപ്പ്.




