Uncategorized

വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത സർവ്വകലാശാല വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ട്: ഒഴിഞ്ഞുമാറി റോജി എം ജോൺ

കാലടി- കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ സർവ്വകലാശാലയെ കുറ്റപ്പെടുത്തി ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ. എല്ലാം ചെയ്തത് സർവ്വകലാശാലയാണ്. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത് സർവ്വകലാശാലയാണ്. സർവ്വകലാശാല വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും പറ‍ഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞുമാറുകയായിരുന്നു റോജി എം ജോൺ. കോടതി വിധി അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

വൈസ് ചാൻസിലർ അഭാവത്തിൽ പ്രോ ചാൻസിലർക്ക് ഇടപെടാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ മാപ്പ് പറഞ്ഞാൽ പരീക്ഷ എഴുതാമെന്ന് മന്ത്രിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ചില്ല. നടപടിക്ക് കാരണമായ സമരം അപരിഷ്കൃതമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച കോടതി വിധിയെ പിന്തുണച്ച് നിരവധി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഡോ. ജോൺ ​ബ്രിട്ടാസ് എം പി, എം ബി രാജേഷ്, തോമസ് ഐസക് അടക്കമുള്ളവർ വിധിയിൽ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button