Uncategorized

കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കുന്ന പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ എസ് ഇ ബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ. കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ സതീഷ് ബാബു പി വിയെയാണ് സസ്‌പെൻഡ് ചെയ്തത്. എക്സിക്യൂട്ടീവ് എൻജിനീയറുടെതാണ് നടപടി. അറ്റകുറ്റപണിക്ക് വേണ്ടിയായിരുന്നു ലൈൻ ഓഫാക്കിയിരുന്നത്. ഇന്ന് രാവിലെയാണ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട്‌ ധന സഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത്. ജനറേറ്റർ എത്തിച്ച ശേഷം പരിപാടി തുടരുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി ഓ മോഹനൻ എം എൽ എ കെ എസ് ഇ ബി ചെയർമാൻ പരാതി നൽകിയിരുന്നു. അറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തിൽ പലയിടത്തും സർക്കാർ പരിപാടികൾ അലങ്കോലമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇന്നത്തെ സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് ടി ഒ മോഹനൻ എം എൽ എയുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button