Uncategorized

ആട്ടിൻകുന്ന് പള്ളി സംഘർഷം: റബർ മരങ്ങൾ നശിപ്പിച്ചത് കേരളത്തിന് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ. കോടതി വിധിപ്രകാരം പള്ളിയിൽ അധികാരം ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ, ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡോ. യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

സമാധാനത്തിന്‍റെ ദൂതുമായി നിൽക്കേണ്ട വൈദികർ തന്നെ സഹോദരങ്ങളെ കല്ലുകൊണ്ട് എറിയുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന വേളയിൽ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ എന്നും വാർത്താക്കുറിപ്പിലൂടെ മെത്രാപ്പോലീത്ത ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button