Uncategorized
തിരുവനന്തപുരത്ത് എൻജിഒ യൂണിയൻ നേതാക്കളെ മർദിച്ച് കോൺഗ്രസ് പഞ്ചായത്തംഗം

തിരിവനന്തപുരം: എൻ ജി ഒ യൂണിയിൻ നേതാക്കൾക്ക് കോൺഗ്രസ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ക്രൂരമർദനം. വിളവൂർക്കൽ പഞ്ചായത്തിലാണ് കോൺഗ്രസ് പഞ്ചായത്തംഗത്തിൻ്റെ അതിക്രമം. കോൺഗ്രസ് പഞ്ചായത്തംഗം ജോണിയുടെ നേതൃത്വത്തിലായിരുന്നു എൻ ജി ഒ യൂണിയൻ നേതാക്കളെ മർദിച്ചത്. എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്, എൻ ജി ഒ യൂണിയൻ കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം തുഷാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. നാളെ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് വിളവൂർക്കൽ പഞ്ചായത്തിൽ എത്തിയപ്പോൾ ജോണിയുടെ നേതൃത്വത്തിൽ മർദനമുണ്ടായത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.




