Uncategorized

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ആർഎംഒ ഡോഅനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ട്വന്റിഫോർ വാർത്തയിലാണ് നടപടി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി നിലവിൽ ഉപയോഗിക്കുന്ന വാർഡിലായിരുന്നു പൂച്ചകളുടെയും എലികളുടെയും സ്വൈര്യ വിഹാരം.ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഇവിടെ ആയിരുന്നു മാറ്റിയിരുന്നത്. മഴക്കാലത്ത് കെട്ടിടത്തിന് ചോര്‍ച്ച ഉണ്ടായതോടെ അടച്ചിട്ടിരിക്കുകയായിരുന്നു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ചത്ത എലിയും പൂച്ചയും കിടക്ക കയ്യടക്കിയതോടെ രോഗികളും കൂട്ടിരിപ്പുകാരും കെട്ടിടത്തിന് ഉള്ളിലേക്ക് കയറുന്നുമില്ലായിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉ‌യർന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി കെട്ടിടം അണുവിമുക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button