24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം: വിശദീകരണവുമായി രജനികാന്ത്
Uncategorized

യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം: വിശദീകരണവുമായി രജനികാന്ത്

ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി രജനികാന്ത്. സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്.

ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടന്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നത്. യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Related posts

‘നിയമസഭയിലേക്ക് മത്സരിക്കാനും കെപിസിസി അധ്യക്ഷനാകാനും ആഗ്രഹം’: കൊടിക്കുന്നിൽ സുരേഷ് എംപി

Aswathi Kottiyoor

കുവൈത്തിൽ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

Aswathi Kottiyoor

കുവൈത്ത് അമീർ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox