കനത്ത മഴ തിരിച്ചടിയായി; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരളയാത്ര റദ്ദാക്കി

കനത്ത മഴയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ കേരളയാത്ര റദ്ദാക്കി. കേയമ്പത്തൂരിൽ യാത്ര പുറപ്പെടുന്ന നേരം ശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. കല്യാൺ സിൽക്സിൻ്റെ നവതി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് തൃശൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് നവരാത്രി ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തിവരാറുണ്ട്. ഉത്തവണയും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നത് വലിയ ശ്രദ്ധ ആകർഷിക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.മുൻ വർഷങ്ങളിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള വി.ഐ.പി സെലിബ്രിറ്റികൾ തൃശൂരിലെത്തി കല്യാൺ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തികച്ചും സ്വകാര്യമായ രീതിയിൽ ആയിരിക്കും നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുക.




