ചൈനയും റഷ്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഷി ജിൻ പിങ്; യുദ്ധങ്ങൾ അവസാനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

ഷെൻഷെൻ: ചൈനയും റഷ്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷി ജിൻ പിങ്. ട്രംപ്-പുടിൻ-ഷി ജിൻ പിങ് ചർച്ച തുടങ്ങി. ആഗോള വെല്ലുവിളികളെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കണം. മൂന്ന് രാജ്യങ്ങളും ചരിത്രത്തിൽ നിന്ന് പാഠം പഠിക്കണം. പ്രതികൂല സാഹചര്യങ്ങളിലാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്. ലോക സമാധാനവും സ്ഥിരതയും നിലനിർത്താൻ മൂന്ന് രാജ്യങ്ങളും മുന്നിട്ടിറങ്ങണമെന്നും ഷി വ്യകത്മാക്കി.
ചൈനയും റഷ്യയും അമേരിക്കയും ലോകത്തിന് മാതൃക കാണിക്കണം. മൂന്ന് രാജ്യങ്ങളും ഐക്യത്തിലെത്തിയാൽ ലോകത്ത് സമാധാനം പുലരും. ആണവായുധങ്ങൾ നിരോധിക്കാനും നശിപ്പിക്കാനും ഷി ജിൻപിങ് ആഹ്വാനം ചെയ്തു.
ആണവ രഹിത ലോകം കെട്ടിപ്പടുക്കണം. ആണവായുധങ്ങൾ സമഗ്രമായി നിരോധിക്കുകയും പൂർണ്ണമായും നശിപ്പിക്കുകയും വേണം. ആണവയുദ്ധം കൊണ്ട് ജയിക്കാൻ കഴിയില്ല. അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഷി ജിൻപിങ് വ്യക്തമാക്കി.
ആണവ നിരായുധീകരണത്തെ കുറിച്ച് മൂന്ന് രാജ്യങ്ങളും ചർച്ച നടത്തണമെന്ന് ട്രംപ് പ്രതികരിച്ചു. ലോകത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്ന് രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ത്രിരാഷ്ട്ര ഉച്ചകോടി ചരിത്രപരം. യുദ്ധങ്ങൾ അവസാനിക്കുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് താൻ കരുതുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.




