Uncategorized

കൊല്ലത്ത് വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുണ്ടക്കയം പനക്കച്ചിറ കുലശേഖര മംഗലത്ത് വീട്ടിൽ ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ചടയമംഗലത്ത് സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം കരസ്ഥമാക്കി പ്രചരിപ്പിച്ച കേസിലാണ് കടയ്ക്കൽ പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. കടയ്ക്കൽ

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയോട് പ്രണയം നടിച്ച യുവാവ് നഗ്ന ദ്യശ്യങ്ങൾ കരസ്ഥമാക്കുകയായിരുന്നു. ചിത്രങ്ങൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ച് നൽകിയതോടെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു പ്രതി ആദിത്യൻ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. വ്യാജ ഐപി ഐ ഡി ആയതിനാൽ തന്നെ പ്രതിയെ കണ്ടെത്താൻ താമസമുണ്ടായി. എന്നാൽ കടയ്ക്കൽ സി ഐ ശരലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർച്ചയായിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ മുണ്ടക്കയത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button