31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി
Uncategorized

ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി

ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട യൂട്യൂബർക്കെതിരെ പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സമൂഹമാദ്ധ്യമത്തിലൂടെ ദേശീയ പതാകയെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയ പതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആക്ഷേപമുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ‘സ്വാതന്ത്ര്യക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി.

കോഴിയെ ചുട്ട് ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകളും പറയുന്നുണ്ട്. നിയമനടപടി ആവശ്യപ്പെട്ട് എസ്. ജിതിൻ എന്ന യുവാവാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്.

Related posts

ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങൾ, ഡ്രോൺ പരിശോധനയിൽ കണ്ടെത്തൽ; വിദഗ്ധ സംഘം നാളെ വിലങ്ങാട് എത്തും

Aswathi Kottiyoor

അസുഖം മൂലം ആശുപത്രിയിലെത്തി, 13കാരി ഗര്‍ഭിണി എന്ന് ഡോക്ടര്‍; പെരുമ്പാവൂരിലെ സംഭവത്തിൽ രണ്ടാനച്ഛന് 83 വർഷം ജയിൽ

Aswathi Kottiyoor

ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox