Uncategorized
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ജില്ലാ നേതൃത്വ പരിശീലനക്യാംപ് നടത്തി.

കൽപറ്റ യുണൈറ്റഡ് മർച്ചന്റ്റ്സ് ചേംബർ കണ്ണൂർ ജില്ലാ നേതൃത്വ പരിശീലനക്യാംപ് നടത്തി. സംസ്‌ഥാന പ്രസിഡന്റ്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്‌റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.യു.രാജു, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ.എം.ബഷീർ, ജില്ലാ കോർഡി നേറ്റർ സിനോജ് മാക്സ്, വൈസ് പ്രസിഡന്റുമാരായ ഷാജി തോമസ്, മനോഹരൻ പയ്യന്നൂർ, ബുഷ്റ ചിറക്കൽ, സെക്രട്ടറി വി.വി തോമസ്, യൂത്ത് വിങ് സംസ്‌ഥാന ജനറൽ സെക്രട്ടറി എം.രജീഷ്, വനിതാ വിങ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷൈനി ബെന്നി, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം തുടങ്ങിയവർ സംസാരിച്ചു.




