Uncategorized

ശി​വ​സൂ​ര്യ​ പാലക്കാട്ട്?… അ​ജ്ഞാ​ത​ന്‍റെ സ​ന്ദേ​ശം; വി​വ​ര​മെ​ത്തി​യ​ത് ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ ഫോ​ണി​ൽ നി​ന്ന്

ത​ല​ശേ​രി: ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വ​സൂ​ര്യ​യെ പാ​ല​ക്കാ​ട് പു​ത്തൂ​രി​ൽ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ജ്ഞാ​ത​ന്‍റെ ഫോ​ൺ കോ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം പാ​ല​ക്കാ​ട്ടെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശി​വ​സൂ​ര്യ​യെ പാ​ല​ക്കാ​ട് ക​ണ്ട​താ​യി സ​ന്ദേ​ശം ന​ൽ​കി​യ ഫോ​ൺ പി​ന്നീ​ട് സ്വി​ച്ച് ഓ​ഫാ​യ​ത് ദു​രു​ഹ​ത പ​ട​ർ​ത്തി​യി​ട്ടു​ണ്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ച്ചാ​ണ് മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫാ​യി​ട്ടു​ള്ള​ത്. സ്വി​ച്ച് ഓ​ഫ് ആ​യ ഫോ​ണി​ൽ ഇ​തു​വ​രെ 24 സി​മ്മു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത് സം​ഭ​വ​ത്തെ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ണ്ട്. ഫോ​ണി​ന്‍റെ ഉ​ട​മ​യു​ടെ വീ​ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഫോ​ൺ ഉ​പ​യോ​ഗി​ച്ച​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​യാ​ളു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ലം പൊ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.

ശി​വ​സൂ​ര്യ​യെ കാ​ണാ​താ​യി​ട്ട് ഇ​ന്നു 100 ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. ലോ​ക്ക​ൽ പൊ​ലി​സും സ്പ​ഷൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​നും പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ശി​വ​സൂ​ര്യ​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് കു​ട്ടി​യെ പാ​ല​ക്കാ​ട് പു​ത്തൂ​രി​ൽ ക​ണ്ട​താ​യു​ള്ള വി​വ​രം വ​ന്നി​ട്ടു​ള്ള​ത്.

ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, ഡി​വൈ​എ​സ്പി സ​നി​ൽ​കു​മാ​ർ, സി​ഐ​മാ​രാ​യ ശ്രീ​ജി​ത്ത് കൊ​ടേ​രി, ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​പ്പോ​ൾ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ അ​ച്ഛ​ൻ പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് “ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്ന കു​റി​പ്പ് എ​ഴു​തി​വ​ചചാ​ണ് ശി​വ​സൂ​ര്യ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​ന് വീ​ടു വി​ട്ട​ത്.

അ​തി​നി​ടെ ശി​വ​സൂ​ര്യ​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ആ​ക്ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. വൈ​കു​ന്നേ​രം 4.30 ന് ​ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് കാ​ഞ്ഞി​രം ടൗ​ണി​ൽ സ​മാ​പി​ക്കും.

കാ​രാ​യി രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ഹ​രീ​ന്ദ്ര​ൻ, എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. മ​നോ​ജ് കു​മാ​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി.​എ. പൗ​ര​ൻ, ശി​വ​സൂ​ര്യ​യു​ടെ കു​ടു​ബാം​ഗ​ങ്ങ​ൾ, വി​വി​ധ​ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button