Uncategorized

പറവൂരിലെ താലൂക്ക് ആശുപത്രി ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

കൊച്ചി: പറവൂരിലെ താലൂക്ക് ആശുപത്രി ചികിത്സാ പിഴവിൽ കേസെടുത്ത് പൊലീസ്. കാല് മുറിച്ചു മാറ്റേണ്ടിവന്ന അബ്ദുൽ ജബ്ബാറിന്റെ പരാതിയിലാണ് പറവൂർ പൊലീസ് കേസെടുത്തത്. നടപടികൾ ഇല്ലാത്തതിനാൽ അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിക്ക് മുൻപിൽ സമരം ആരംഭിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ പ്രതിസ്ഥാനത്ത് ഉണ്ടെങ്കിലും എഫ് ഐ ആറിൽ ഡോക്ടറുടെ പേരില്ല.ജൂലൈ 26ന് രാത്രി അസഹ്യമായ കാലുവേദനയെ തുടർന്നാണ് അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. മരുന്ന് നൽകി തിരിച്ചയച്ചു. പുലർച്ചെ വീണ്ടും എത്തി . അപ്പോഴും മരുന്നു നൽകി തിരിച്ചയച്ചു. 27ന് ഉച്ചയ്ക്ക് സർജൻ വന്ന പരിശോധിച്ചപ്പോഴാണ് വലതുകാലിൻ്റെ ശേഷി നഷ്ടപ്പെട്ടുവെന്നും ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകണമെന്നും പറഞ്ഞത്. പിന്നീട് കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ഇതായിരുന്നു പരാതിയ്ക്ക് അടിസ്ഥാനം. എന്നാൽ 26ന് രണ്ടാമത് എത്തിയപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തുവെന്നും അബ്ദുൽ ജബ്ബാർ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങുന്നു എന്ന് ഒപ്പിട്ടു നൽകി എന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നൽകിയ വിശദീകരണം. എന്നാൽ 26ന് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അബ്ദുൽ ജബ്ബാർ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button