Uncategorized

പൂജയ്ക്ക് മുന്നേ പ്രസാദം കഴിച്ചു; ബിഹാറിൽ നാല് വയസ്സുകാരിയെ അമ്മ തല്ലിക്കൊന്നു

ബിഹാർ: പൂജയുടെ പ്രസാദം കഴിച്ചതിന് നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് അമ്മ. ബിഹാറിലെ സമസ്തീപുർ ജില്ലയിലാണ് ‌നടുക്കുന്ന സംഭവം നടന്നത്. ഛാത്ത് പൂജയ്ക്കായി തയ്യാറാക്കിവെച്ച പ്രസാദത്തിൽ തൊടുകയും കഴിക്കുകയും ചെയ്തതിനാണ് നാല് വയസ്സുകാരിയായ മകളെ അമ്മ റീന കുമാരി ക്രൂരമായി മർദിച്ചത്.

അടിയേറ്റ കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അമ്മ തന്നെ സ്വകാര്യ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. രാജു പാസ്വാനാണ് കുട്ടിയുടെ അച്ഛൻ. ഇവരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുട്ടിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമസ്തീപുർ സദർ ആശുപത്രിയിലേക്ക് അയച്ചു. പ്രതി റീന കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളെ കൊന്ന ഭാര്യയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് രാജു പാസ്വാൻ പൊലീസിനോട് ആവശ്യപ്പെട്ടു. മകളുടെ ദാരുണാന്ത്യത്തിൽ കുടുംബം കടുത്ത ദുഃഖത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഏഴ് വയസ്സുള്ള ശിവാനി കുമാരി, ഒന്നര വയസ്സുള്ള രാജാ കുമാർ എന്നിവർ ഇവരുടെ മറ്റ് മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button