Uncategorized

ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന കൽപ്പാത്തി രഥസംഗമം ഇന്ന്

പാലക്കാട്: ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന കൽപ്പാത്തി രഥസംഗമം ഇന്ന്. വൈകീട്ട് നാല് മണിയ്ക്ക് പ്രദക്ഷിണമാരംഭിക്കുന്ന രഥങ്ങൾ സന്ധ്യയോടെ തേരുമുട്ടിയിൽ മുഖാമുഖം നിൽക്കും. ഇന്ന് ലക്ഷ്മി പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണി ക്ഷേത്രം എന്നിവിടങ്ങളിലെ ദേവരഥങ്ങൾ കൂടി ഭക്തർക്കായി എത്തുകയാണ്. രഥസംഗമോത്സവം പ്രമാണിച്ച് പാലക്കാട് നഗരത്തിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന കൽപ്പാത്തിയിലെ രഥസംഗമം കൈരളി ന്യൂസിലൂടെ പ്രേക്ഷകർക്ക് കാണാം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി രണ്ട് അമ്പലങ്ങളിൽ നിന്നായി നാലോളം രഥങ്ങളാണ് ഇപ്പോൾ കൽപാത്തി തെരുവുകളിൽ പ്രദക്ഷിണം നടത്തുന്നത്. ആഘോഷ നിറവിലാണ് പാലക്കാട് കൽപ്പാത്തിയിലെ രഥോത്സവ വീഥികൾ. രണ്ടാം തേരുൽസവ ദിനത്തിൽ പുതിയ കൽപ്പാത്തി മന്ദക്കര മഹാ ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥപ്രയാണത്തിൽ പങ്കെടുക്കാൻ എത്തിയത് പതിനായിരങ്ങൾ.

ഒന്നാം ദിനം പ്രദക്ഷിണം ആരംഭിച്ച വിശാലാക്ഷി സമേത വിസ്വനാഥ ക്ഷേത്രത്തിലേയും മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലേയും രഥങ്ങൾ ദേവരഥസംഗമത്തിലേയ്ക്ക് അടുക്കുകയാണ്. പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ദേവൻമാരുടെ രഥങ്ങൾ കൂടി ഇന്ന് പ്രദക്ഷിണ വഴിയിലെത്തുന്നതോടെ ഭക്തജന തിരക്കേറും. മുൻ വർഷങ്ങളേക്കാൽ കൂടുതൽ ഭക്തജനതിരക്കാണ് ഇക്കുറി അനുഭവപ്പെടുന്നത്. രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരമേഖലയിൽ ഇന്ന് അവധിയാണ്. വിവിധ ജില്ലകളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകളും കൽപ്പാത്തിയിലേക്ക് നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button