Uncategorized
പേരൂർക്കട ജില്ലാ ആശുപത്രിയിലെ അറ്റുകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി;

തിരുവനന്തപുരം : പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രിയിലെ വാർഡിൽ ചത്ത് എലിയേയും പൂച്ചകളേയും കണ്ട സംഭവം കൈരളി ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് മന്ത്രി കെ മുരളീധരൻ. വിഷയത്തിൽ അധികൃതരിൽ നിന്ന് വിശദീകരണം തേടിയാതായും മന്ത്രി പറഞ്ഞു. നിലവിൽ വാർഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്.മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അറ്റകുറ്റപ്പണികളും ആശുപത്രി പരിസര ശുചീകരണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്തിനോടും ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. വാർഡിലെ കേടായ കിടക്കകൾ ഉൾപ്പെടെ മാറ്റി പുതിയവ ഉടൻ സ്ഥാപിച്ച് ബൈ സ്റ്റാൻഡർ വാർഡ് തുറന്നു നൽകുമെന്നും മ ന്ത്രി.




