Uncategorized

കണ്ണൂരിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്; മട്ടന്നൂർ സ്വദേശിക്ക് 2.79 ലക്ഷം രൂപ നഷ്ടമായി

കണ്ണൂർ: ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാകുന്നതിനിടെ മട്ടന്നൂർ സ്വദേശിക്ക് വൻ തുക നഷ്ടമായി. മട്ടന്നൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 2,79,000 രൂപയാണ് സൈബർ തട്ടിപ്പുകാർ കവർന്നെടുത്തത്.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button