മലപ്പുറം കൊണ്ടോട്ടിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു; ഇരുപത്തിയഞ്ചിലധികം പേർക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പിൽ ബസ്സുകൾ കൂട്ടി ഇടിച്ച് നിരവധി പേർക്ക് പരുക്ക്. ഇരുപത്തിയഞ്ചിൽ കൂടുതൽ പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.
കിഴിശ്ശേരി മുണ്ട് പറമ്പിൽ കോളേജ് പടിക്കൽ വിളയിൽ നിന്നും വരുന്ന ATS എന്ന ബസും കൊണ്ടോട്ടിയിൽ നിന്നും അരിക്കോട്ടേക്ക് പോകുന്ന റോഡ് കിംഗ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളേജിലും കിഴിശ്ശേരിയിലെയും കൊണ്ടോട്ടിയിലേയും സ്വകര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഒരു ബസിലെ ഡ്രൈവറുടെ കാലിന് ഗുരുതരമായ പരുക്ക് പറ്റുകയും ചെയ്തു. അപകട കാരണവും മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമല്ല.
അപകടത്തിൽ ബസുകളുടെ മുൻവശം പൂർണമായും തകർന്നു. അമിതവേഗമാണോ അപകട കാരണം എന്ന് പരിശോധിക്കുന്നുണ്ട്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുകയും അപകടം നടന്ന സ്ഥലം വൃത്തിയാക്കുകയും ചെയ്തു.




