Uncategorized
തലക്കാണി ഗവ. യു.പി. സ്കൂളിന്റെ കായിക വിജയം: വിദ്യാർത്ഥികൾക്ക് ആദരവും ആഹ്ലാദ പ്രകടനവും

ഇരിട്ടി ഉപജില്ലാ കായിക മേളയിൽ യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളെ പി ടി എയുടെ നേതൃത്വത്തിൽ അനുമോദിച്ചു .വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിജയാഹ്ലാദ പ്രകടനവും നടന്നു. പി ടി എ പ്രസിഡണ്ട് ഷിജു എം.ജി ,പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, ദിവ്യ ദേവരാജൻ എന്നിവർ സംസാരിച്ചു.




