Uncategorized

ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടം, വെള്ളമെത്തിക്കുന്നത് മലമുകളിൽ നിന്ന് പൈപ്പിലൂടെ; പൊഴുതന അമ്പ സ്കൂളിൽ ജല പ്രതിസന്ധി

വയനാട്: അമ്പ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുക്കുകയാണ്. വയനാട് പൊഴുതന ജിഎൽപിഎസ് അമ്പ സ്കൂളിലാണ് രൂക്ഷമായ ജല പ്രതിസന്ധി നേരിടുന്നത്. സ്കൂളിൽ പതിറ്റാണ്ടുകളായി തുടരുന്ന കുടിവെള്ള പ്രതിസന്ധിക്കാണ് ഇതുവരെ ശാശ്വത പരിഹാരമാകാത്തത്.

സ്കൾ സ്ഥാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥിരമായി വെള്ളമെത്തിക്കാനുള്ള സംവിധാനമില്ലാത്തത് വിദ്യാർഥികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുകയാണ്. വന്യജീവി ഭീഷണി നിറഞ്ഞ മലമുകളിൽ നിന്ന് ഹോസ് വഴി വെള്ളമെത്തിക്കാൻ ദിവസവും പാടുപെടുകയാണ് അധ്യാപകർ. സ്കൂളിന് ചേർന്നുള്ള മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഹോസ് ഉപയോഗിച്ചാണ് ഒന്നര കിലോമീറ്റർ താഴെയുള്ള സ്കൂളിലേക്ക് എത്തിക്കുന്നത്എന്നാൽ വന്യജീവി സാന്നിധ്യമുള്ള കാട്ടുവഴിയിലൂടെ ദിവസവും രണ്ട് പേർ ഹോസിലൂടെ വെള്ളം കടത്തി വിട്ടാൽ മാത്രമേ സ്കൂളിൽ ഒരു തുളളി വെള്ളമെങ്കിലും ലഭിക്കൂ. വന്യജീവികൾ ഹോസ് നശിപ്പിക്കുന്നതും പതിവാണ്.1988 ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ അടിസ്ഥാന ആവശ്യത്തിന് പോലും കാതങ്ങൾ സഞ്ചരിക്കേണ്ട ദുരവസ്ഥ രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്.

വർഷങ്ങളായി ദുരിതം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരത്തിന് ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സ്കൂൾ പരിസരത്ത് പുതിയ കിണർ നിർമ്മിക്കുകയോ മറ്റ് ജലസേചന പദ്ധതികളിൽ ഉൾപ്പെടുത്തി പൈപ്പ്‌ലൈൻ വഴി വെള്ളമെത്തിക്കണമെന്നാണ് പ്രദേശവാസികളുടെയും ജീവനക്കാരുടെയും ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button